കോഴഞ്ചേരി : പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജയ്പൂർ സ്വദേശിയായ നരേന്ദർ (24) ആണ് മരിച്ചത്. ചെറുകോൽപ്പുഴ ഭാഗത്ത് പമ്പയാറ്റിൽ ശനിയാഴ്ച കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് സ്ക്യൂബാ ടീം രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ 9ന് മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം കടവിൽ കുളിക്കാനെത്തിയതായിരുന്നു. കെട്ടിട നിർമ്മാണതൊഴിലാളിയാണ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.രമേശ് കുമാർ, എസ്. ശ്രീകുമാർ, വി.അനൂപ് , ഹോംഗാർഡ് ഡേവിഡ് എന്നിവരടങ്ങിയ ടീമാണ് തെരച്ചിൽ നടത്തിയത്.