അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മന്നത്ത് പദ്മനാഭന്റെ 145-ാം ജന്മദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം എസ്.മീരാസാഹിബ്‌ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് മുരളി കുടശനാട് അദ്ധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ, ബിജു പനച്ചവിള, പഴകുളം ബൈജു എന്നിവർ പ്രസംഗിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ രമ്യ.എസ്, അശ്വതി, സലീന എന്നിവർ വിജയികളായി.വിദ്യ.വി.എസ് ക്വിസ് മാസ്റ്റർ ആയിരുന്നു. താലൂക്ക് കൗൺസിൽ അംഗം എസ്.അൻവർഷ സമ്മാനങ്ങൾ വിതരണം ചെയ്തു.