 
മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് 1330-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 145-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മല്ലപ്പള്ളി ഈസ്റ്റ് കരയോഗ മന്ദിരത്തിൽ നടന്ന ജയന്തി ആഘോഷങ്ങൾ കരയോഗം പ്രസിഡന്റ് കെ.ഡി.വിജയൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടന്നു. കരയോഗം സെക്രട്ടറി ഭാനുവിക്രമൻ നായർ , വൈസ് പ്രസിഡന്റ് മോഹനൻ നായർ, ട്രഷറാർ തുളസീധരൻ നായർ, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ നായർ വനിതാസമാജം പ്രസിഡന്റ് ജി സന്തോഷ്, സെക്രട്ടറി പ്രസന്ന സോമൻ തുടങ്ങിയവർ പങ്കെടുത്തു.