 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തുരുത്തിക്കാട് 6391 ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കൃഷ്ണൻകുട്ടി താന്നിക്കമലയിൽ, സെക്രട്ടറി ജയൻ കുമാർ എം.എസ്, വി.സി. രാജൻ വട്ടോലിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി വി.സി. രാജൻ വട്ടോലിൽ (പ്രസിഡന്റ്), ഷാജി കടക്കയംചിറ (വൈ.പ്രസി.), ജയൻകുമാർ എം.എസ് മാടപ്പള്ളി മലയിൽ, (സെക്രട്ടറി), ധീരജ് പി.ദേവരാജ് പുതുപ്പറമ്പിൽ (യൂണി.കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.