 
മല്ലപ്പള്ളി: എഴുമറ്റൂർ 1156-ാം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ പോഷക സംഘടനയായ വനിതാസംഘത്തിന്റെ വാർഷികം യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാശശികുമാറിന്റെ അദ്ധ്യക്ഷതൽ യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുമാരീ സംഘം യൂണിയൻ കോ-ഓഡിനേറ്റർ ശോഭന ശശിധരൻ മുഖ്യപ്രഭാഷണം നടത്തി , മേഖലകൺവീനർ ശ്രീവിദ്യ, സന്തോഷ് സായി, പ്രതീഷ് കെ.ആർ ,ജയൻ ഇ.ജി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനിതാ പ്രതീഷ് സ്വാഗതവും പ്രസിഡന്റ് സുമംഗല പ്രകാശ് നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി പ്രസിഡന്റ് രാജി ബിജു, വൈ: പ്രസിഡന്റ് രോഹിണി രാജേന്ദ്രൻ, സെക്രട്ടറി ബിജി സനോജ്, ട്രഷറർ സജിനി പി.എസ്, കമ്മറ്റി അംഗങ്ങളായി, പൊന്നമ്മ ശശിധരൻ , സുമംഗല പ്രകാശ്, ജലജ സുരേഷ്, ശോഭന വിജയൻ , സജിതാ മനോജ്, സുജ കുറിച്ചിയിൽ , സുനി രാജീവ് യൂണിയൻ കമ്മറ്റിയായി സുനിതാ രാധൻ, ജയന്തിഭായ് എന്നിവരെ തിരഞ്ഞെടുത്തു