തിരുവല്ല: പെരിങ്ങര ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ എം.എൽ.എ മണ്ഡല ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച 75ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 2.30ന് മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാ രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ, ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ഡോ.രജനി.എം എന്നിവരെ ചടങ്ങിൽ അനുമോദിക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബീനാറാണി കെ.എസ് ഉപഹാരങ്ങൾ നൽകും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ഡാലിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അനു.സി.കെ, പഞ്ചായത്തംഗം സനിൽകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന.പി.ആർ. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ, വിദ്യാലയ വികസന സമിതി ചെയർമാൻ സാം ഈപ്പൻ, വികസന സമിതിയംഗം അഡ്വ.പ്രമോദ് ഇളമൺ, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സി.രവീന്ദ്രനാഥ്, സെക്രട്ടറി ബാലകുമാർ.കെ.ആർ, പ്രഥമാദ്ധ്യാപിക സോനു ഗ്രേസ് വർക്കി, സീനിയർ അദ്ധ്യാപകൻ കെ.അജയകുമാർ എന്നിവർ സംസാരിക്കും.