 
പത്തനംതിട്ട : മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കാത്തീഡ്രൽ പെരുന്നാളിന്റെ കൊടിയേറ്റ് മലങ്കര ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമൊത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.രാവിലെ 8ന് വി.കുർബാനക്ക് ശേഷം 10ന്ഫാ.ഗബ്രിയൽ ജോസഫിന്റെയും അസിസ്റ്റന്റ് ഫാ.കോശി വി.വർഗീസിന്റെയും സഹ കാർമ്മികത്തിലാണ് നടത്തിയത്. ഇടവക ട്രസ്റ്റി ഡോ.തോമസ് ജോൺ മാമ്പ്ര, സെക്രട്ടറി ഷിജു തോമസ്,കമ്മിറ്റിയംഗങ്ങളായ പി.ഐ. മാത്യു, ഏബൽ മാത്യു, മനോജ് കെ.മാത്യു കുഴിയിൽ,വി.ജി. അനിയൻകുഞ്ജ്, വി.ജി.സ്‌കറിയ എന്നിവർ സന്നിഹിതരായിരുന്നു. 7ന് 5.30ന് കൽക്കുരിശ് ശുദ്ധീകരണം 5.45ന് സന്ധ്യാനമസ്‌ക്കാരം 7ന് ടൗൺ ചുറ്റി പ്രദക്ഷിണം 8ന് രാവിലെ 8ന് തുമ്പമൺ ഭദ്രാസനാധിപൻ കുറിയക്കോസ് മാർ ക്ലിമ്മിസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമ്മികത്തിൽ വി. മൂന്നിന്മേൽ കുർബാന, ആശിർവാദം നേർച്ച വിളമ്പ് എന്നിവയുണ്ടാകുമെന്ന് പബ്ലിസിറ്റി കൺവീനർ ഏബൽ മാത്യു അറിയിച്ചു.