അടൂർ: കൈതപ്പറമ്പ് കെ.വി.വി.എസ്.കോളേജിലെ എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. പ്രയാഗ 2 കെ 21 എന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്. കൊല്ലം ജില്ലാ കോർഡിനേറ്റർ ഡോ.ജി.ഗോപകുമാർ, കോളേജ് ഐ.ക്യു.എ. സി കോ- ഓർഡിനേറ്റർ അഖിൽ ദേവ്,കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.എസ്.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റോഷി തോമസ്, വോളന്റിയർ സെക്രട്ടറിമാരായ യദു കൃഷ്ണൻ, അശ്വിൻ വി.,തീർത്ഥ അനിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.