തിരുവല്ല: ചാത്തങ്കരി എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 145 - മത് മന്നം ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ദിനാചരണം ഉദ്ഘാടനം ചെയ്തു. നെക്രട്ടറി ജി.വേണുഗോപാൽ, പി.കെ. റാംകുമാർ, എസ്.വേണുഗോപാൽ, സി.ഉണ്ണിക്കൃഷ്ണൻ നായർ, ശ്രീകുമാർ എൻ, ജഗദമ്മ പ്രകാശ്, രത്നമ്മ മേനോൻ, പത്മാദേവി, രാധാ എസ്.നായർ എന്നിവർ പ്രസംഗിച്ചു. മതിൽഭാഗം 1732-ാം എൻ.എസ്.എസ്. കരയോഗം മന്നംജയന്തി ആഘോഷിച്ചു. പ്രസിഡന്റ്‌ ശ്രീകുമാർ കൊങ്ങരേട്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ മാവേലിമഠം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീകുമാർ ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ഗണേഷ്, രാജശേഖരൻ, സി. കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പുഷ്പാർച്ചന, പ്രസാദവിതരണം എന്നിവ നടത്തി. ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജ, വായന എന്നിവയും നടത്തി.