മല്ലപ്പള്ളി :എഴുമറ്റൂർ ശ്രീകണ്ണച്ച തേവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച സാംസ്കാരിക സമ്മളനം ദേവസ്വം പ്രസിഡന്റ് അഡ്വ.കെ അനന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു

ദേവസ്വം ബോർഡ് മെമ്പർ മനോജ് ചരളേൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ , ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അക്ഷയ്, പഞ്ചായത്ത് അംഗങ്ങളായ സുഗതകുമാരി. കൃഷ്ണകുമാർ, അഡ്വ.പി.ഹരിദാസ്, സെക്രട്ടറി അഭിലാഷ് ജി.ഗോവിന്ദ്, വിമേഷ് പാട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.