തിരുവല്ല : പാറയ്ക്കൽ ക്രെയിൻ സർവീസ് ഉടമയും റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനുമായ മുത്തൂർ പാറയ്ക്കൽ വീട്ടിൽ നൗഷാദ് (59) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ജാസ്മിൻ, മക്കൾ : നിസാം, നിമ. ഇന്ന് നടക്കുന്ന പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ട് 5ന് മുത്തൂർ പാറപ്പള്ളി ഖബർസ്ഥാനിൽ നടക്കും.