 
അടൂർ : സമൂഹത്തിെന്റെ നന്മക്കുവേണ്ടി ജീവിതാവസാനംവരെ നിസ്വാർത്ഥമായി പ്രവർത്തിച്ച കർമയോഗിയായിരുന്നു മന്നത്ത് പദ്മനാഭൻ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മന്നത്ത് പദ്മനാഭന്റെ നൂറ്റിനാൽപത്തി അഞ്ചാമത് ജയന്തി ദിനവുമായി ബന്ധപ്പെട്ട് അടൂർ മിത്രപുരം ഗാന്ധിഭവനിൽ നടന്ന മന്നം ജയന്തി വാർഷിക ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴകുളം ശിവദാസൻ അദ്ധ്യക്ഷനായിരുന്നു. എ.പി.സന്തോഷ്, കുടശ്ശനാട് മുരളി, എം.ആർ. ജയപ്രസാദ്, രാമകൃഷ്ണൻ, മീരാസാഹിബ്, രമേശൻ, ജയകുമാർ, ദീപ എന്നിവർ സംസാരിച്ചു.