bed
കവിയൂർ പഞ്ചായത്തിൽ കട്ടിലുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ 60 വയസ് കഴിഞ്ഞവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. മൂന്നുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു വി.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റേച്ചൽ വി മാത്യു, പഞ്ചായത്ത് അംഗം ശ്രീകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ, അങ്കണവാടി വർക്കർ ശ്രീന കെ.ജി എന്നിവർ സംസാരിച്ചു.