camp
എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പ് അതിജീവനം 2021സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളരുവാൻ വോളണ്ടിയേഴ്സിനെ എം.എൽ.എ ആഹ്വാനം ചെയ്തു. ഫാ.ജോബിൻ മാമൻ ചെറിയാൻ പുതുവത്സര സന്ദേശം നൽകി.നഗരസഭാ പ്രതിപക്ഷനേതാവ് പ്രദീപ് മാമൻ മാത്യു കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫാ.സി.വി. ഉമ്മൻ, പ്രിൻസിപ്പാൾ നാൻസി വറുഗീസ്, പ്രോഗ്രാം ഓഫീസർ ആനി ജോർജ് , വോളണ്ടിയർ ലീഡർ ലീനോ എൽ സ ലിനു എന്നിവർ പ്രസംഗിച്ചു.