 
കൊടുമൺ : പന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളിയായ ഗോപാലനെയാണ് (58) പന്നി ആക്രമിച്ചത്. ചാവരുമുരുപ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോപാലനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.