 
പത്തനംതിട്ട: മനുഷ്യ സ്നേഹവും കാരുണ്യവും പ്രവർത്തിയിലൂടെ പ്രകടിപ്പിക്കണമെന്ന് മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എം.എൻ ഗുണ വർദ്ധനൻ അഭിപ്രായപ്പെട്ടു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നിർദ്ധനരായവർക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റുകളുടെ അഞ്ചാംഘട്ട വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് റഷീദ് ആനപ്പാറ നടത്തുന്ന പ്രവർത്തനങ്ങൾ. ചടങ്ങിൽ അലങ്കാർ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. റഷീദ് ആനപ്പാറ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് അലങ്കാർ ടൂറിസ്റ്റ് ഹോമിന്റെ ഹാളുകൾ സൗജന്യമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ അനിൽകുമാർ ,കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് പി.കെ. ജേക്കബ്, ജോർജ് വർഗീസ് തെങ്ങും തറയിൽ, ജെറി ഈശോ ഉമ്മൻ, റഷീദ് ആനപ്പാറ അഫ്സൽ ആനപ്പാറ , അബ്ദുൽ അസീസ് പാലശേരിൽ, മിത്രൻ ചിത്രാഞ്ജലി, നീതു, മിനി എന്നിവർ ഇവർ പ്രസംഗിച്ചു.