തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖായോഗത്തിന്റെ കീഴിലുള്ള തിരുമൂലപുരം ശ്രീനാരായണവിലാസം സംസ്‌കൃത ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം (വാലയിൽ കൊച്ചുകുഞ്ഞ് വൈദ്യർ സ്‌മാരകം) ഉദ്ഘാടനം നാളെ നടക്കും. സ്‌കൂൾ അങ്കണത്തിൽ നാളെ രാവിലെ 11ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെട്ടിടത്തിന്റെ സമർപ്പണം നിർവഹിക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ സ്ഥാപകൻ വാലയിൽ കൊച്ചുകുഞ്ഞ് വൈദ്യന്റെ ഫോട്ടോ അനാച്ഛാദനം തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ നിർവഹിക്കും. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും അവാർഡ് വിതരണവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കൂൾ മാനേജർ പി.ടി.പ്രസാദ് മുല്ലശ്ശേരിൽ, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, മുൻസിപ്പൽ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, മുൻസിപ്പൽ കൗൺസിലർമാരായ ഷീജ കരിമ്പിൻകാല,ലൈജു എം.സ്‌കറിയ,പി.ടി.എ പ്രസിഡന്റ് അനിൽകുമാർ,എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് അജിത അനിൽ,പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി സന്ധ്യാമോൾ പി.ആർ,ശാഖാ കമ്മിറ്റിയംഗങ്ങളായ പി.ജി.സുരേഷ്‌കുമാർ, ശ്യാം ചാത്തമല, സുനിൽകുമാർ, രഘു കണിപ്പറമ്പിൽ,മംഗളാനന്ദൻ,ശശിധരൻ പി.കെ,സുരേഷ്‌ഗോപി,വനിതാസംഘം പ്രസിഡന്റ് വിജയമ്മ തങ്കപ്പൻ,സെക്രട്ടറി ലേഖാ പ്രദീപ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് കുട്ടനാൽ, സെക്രട്ടറി രജിത്, ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ എന്നിവർ പ്രസംഗിക്കും.