അടൂർ : ഹൈസ്‌ക്കൂൾ ജംഗ്ഷനിൽ ഇന്ത്യൻ ബാങ്കിനടുത്ത് ആരംഭിച്ച വേദ ആയുർവേദ പഞ്ചകർമ്മ ഹോസ്പ്പിറ്റലിന്റെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി സന്തോഷ്, പി.ബി ബാബു, യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, നഗരസഭ കൗൺസിൽ വി.ശശികുമാർ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് തെങ്ങമം, സഹകാർഭാരതി കോട്ടയം വിഭാഗ്പ്രമുഖ് ആർ ജിനു, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി സി.അശോക് കുമാർ, പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ശ്രീകുമാർ ചെമ്പകശേരിൽ, സി.പി.എം ഏറത്ത് ലോക്കൽകമ്മിറ്റി അംഗം പ്രസന്നൻ കറുകയിൽ, മൈത്രി റെസിഡൻസ്അസോസിയേഷൻ മുൻപ്രസിഡന്റ് വി.പി തമ്പിക്കുട്ടി, വേദ ഗ്രൂപ്പ് ഡയറക്ടർ ഡോ.റാംമോഹൻ, ഡോ.സരോജവർമ്മ എന്നിവർ പങ്കെടുത്തു.