അടൂർ : മരമടിമത്സരം പുനരാരംഭിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കുന്നതിന് സഹായമഭ്യർത്ഥിച്ച് സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കർഷക സമിതിയുടെ നിവേദനം.ജില്ലയിലെ അടൂരിലും ആനന്ദപ്പള്ളിയിലുമായി കഴിഞ്ഞ 60 വർഷമായി നടന്നു വന്നിരുന്ന കാർഷികോത്സവമായ മരമടി ഉത്സവം മുടങ്ങിയിട്ട് ഇപ്പോൾ 13 വർഷമായി. കേന്ദ്ര വനം - പരിസ്ഥിതി വകുപ്പിന്റെ വിജ്ഞാപനവും സുപ്രീംകോടതി വിധികളുമാണ് നിലവിലെ തടസം. ബില്ലോ, ഓർഡിനൻസോ കൊണ്ടു മാത്രമേ ഇതിനെ മറികടക്കാൻ പറ്റു. വർഷങ്ങളായി ചിങ്ങമാസത്തിൽ നടന്നുവന്ന മരമടിമത്സരം ഇൗ വർഷമെങ്കിലും പുനരാരംഭിക്കുന്നതിന് നിയമസഭയിൽ ബിൽപാസാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സമിതി അംഗങ്ങൾ സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ട് നിവേദനം നൽകിയത്.