അടൂർ : നാഷണൽ സർവീസ് സ്കീം ക്യാമ്പിനോടനുബന്ധിച്ച് പന്നിവിഴ സെൻതോമസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് സേഫ് നെറ്റ് ലഹരി വിമുക്ത കുടുംബ സദസും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ഇതിന്റെ ഭാഗമായി പന്നിവിഴയിലേയും അടൂരിലേയും കടകളിൽ ലഹരി വിരുദ്ധ പോസ്റ്റുകൾ പതിച്ചു. പ്രോഗ്രാം ഓഫീസർ വിനി വി.ജോൺ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി, വോളണ്ടിയേഴ്സ് ആയ ബെൻ ബിനു ജോയി ,ജഫ് സാം ജസ്റ്റീൻ , ജിൻസി റേച്ചൽ സാമുവൽ ശ്രീലക്ഷ്മി എസ് ഇമ്മാനുവേൽ ജോസ് ഐശ്വര്യ എസ്.പ്രസാദ് നിധി ലക്ഷ്മി,ശ്രുതി ബി.ശ്രീനി ജ്യോതിഷ് കുമാർ ജെ.സനു എസ്.രാജ് ആകാശ് എസ്.കുമാർ ബെഞ്ചമിൻ ബി, നിമിഷ കുരുവിള, മെറീന മൈക്കിൾ എന്നിവർ പങ്കെടുത്തു.