മണ്ണടി: കാമ്പിത്താൻ മണ്ഡപം സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കണമെന്നും സമഗ്രമായ ടൂറിസം വിനോദ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് പൈതൃക സമിതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് നിവേദനം നൽകി. മാദ്ധ്യമ വാർത്തകളിൽ കൂടി ശ്രദ്ധയിൽ പെട്ടെന്ന് അതത് വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ അറിയിച്ചതായി സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി പറഞ്ഞു.