തിരുവല്ല: സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ 145-ാമത് ജയന്തി ദിനാഘോഷം എൻ.എസ്.എസ്. യൂണിയനിലും കരയോഗങ്ങളിലും ആഘോഷിച്ചു. തിരുവല്ല യൂണിയന്റെ മന്നംജയന്തി ദിനാചരണം യൂണിയൻ പ്രസിഡന്റ് ഡി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി ജെ.ശാന്തസുന്ദരൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി. സുമംഗലാദേവി, സെക്രട്ടറി മായാ അനിൽകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ സി.എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ 88 കരയോഗങ്ങളിലും ജയന്തി ദിനാചരണം നടത്തി. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്തി.