പന്തളം: ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടുള്ള തീർത്ഥാടനമാണ് ഭക്തർക്കു സംതൃപ്തി നൽകുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നടന്ന ശബരിമല തീർത്ഥാടന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ സുഗമമായി തീർത്ഥാടനകാലം പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. അതനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡംഗം മനോജ് ചരളേൽ, ചീഫ് എൻജിനീയർ ആർ .അജിത്കുമാർ, തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ, എ.സി. കെ. സൈനുരാജ്, എ.ഒ .എം. ഗോപകുമാർ, പന്തളംകൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ .നാരായണവർമ്മ, ജില്ലാപഞ്ചായത്തംഗം ആർ.അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, വാർഡ് കൗൺസിലർ പി.കെ. പുഷ്പലത, അടൂർ ഡിവൈ.എസ്.പി ആർ ബിനു, പന്തളം സി.ഐ എസ്.ശ്രീകുമാർ, വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് .വി, തിരുവാഭരണപാത സംരക്ഷണ സമിതി ഭാരവാഹികളായ വി.ആർ. രാജശേഖരൻ, പ്രസാദ് കുഴികാല, അഡ്വ. കെ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.