തിരുവല്ല: പെരിങ്ങര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ എം.എൽ.എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 75ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജൻ.ജി റിപ്പോർട്ട് അവതരിപ്പിച്ചു. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ, ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ഡോ.രജനി.എം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന.പി.ആർ. ഉപഹാരങ്ങൾ നൽകി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം അനു.സി.കെ, പഞ്ചായത്തംഗം സനിൽ കുമാരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി, വികസന സമിതി ചെയർപേഴ്സൺ ശാന്തമ്മ ആർ.നായർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ, വിദ്യാലയ വികസന സമിതി ചെയർമാൻ സാം ഈപ്പൻ, വികസന സമിതിയംഗം പ്രമോദ് ഇളമൺ, പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി ബാലകുമാർ.കെ.ആർ, പ്രഥമാദ്ധ്യാപിക സോനു ഗ്രേസ് വർക്കി, സീനിയർ അദ്ധ്യാപകൻ കെ.അജയകുമാർ എന്നിവർ സംസാരിച്ചു