പ്രമാടം : ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രമാടം പഞ്ചായത്ത് സംഘടിപ്പിച്ച ക്യാൻസർ നിർണയ ക്യാമ്പ് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ.എം.മോഹനൻ, വാഴവിള അച്യുതൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.