nss
എൻ. എസ്. എസ് അടൂർ യൂണിയൻ ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റും എൻ. എസ്. എസ് ഡയറക്ടർബോർഡ് അംഗവുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : മന്നത്ത് പദ്മനാഭന്റെ 145-മത് ജയന്തി ദിനാഘോഷം അടൂർ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ആഘോഷിച്ചു . യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ സമുദായാചാര്യന്റെ ചിത്രത്തിന് മുമ്പിൽ യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ കലഞ്ഞൂർ മധു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം പുഷ്പാർച്ചന നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. യൂണിയൻ വൈസ് പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ നായർ,യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ, എൻ.എസ്.എസ്.ഇൻസ്‌പെക്ടർ ജി. അജിത്കുമാർ,കമ്മിറ്റി അംഗങ്ങൾ ആയ ബി. ശ്രീകുമാർ, സി.ആർ.ദേവലാൽ, മാനപ്പള്ളിൽ ബി.മോഹൻകുമാർ, ജയചന്ദ്രൻഉണ്ണിത്താൻ,ഡോ.എസ് .മുരുകേഷ്, പ്രശാന്ത്‌.പി.കുമാർ,സരസ്വതിഅമ്മ,പ്രതിനിധി സഭാംഗങ്ങളായ വി.വിജയകുമാരൻനായർ, മേലൂട് അനിൽ കുമാർ, വനിതാ കോ -ഓർഡിനേറ്റർമാരായ സതീരാജൻ, ബിന്ദു.എസ്, ഉഷാകുമാരി,ശ്രീലത, സുഭദ്രകുഞ്ഞമ്മ,സൗമ്യ.എസ് തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയനിലെ കരയോഗങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു. യൂണിയനിലെ 92 കരയോഗങ്ങളിലും മന്നം ജയന്തി ആഘോഷിച്ചു.