 
മല്ലപ്പള്ളി: കുന്നന്താനം ചെങ്ങരൂർച്ചിറ ശാസ്താ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മദ്യലഹരിയിൽ ചികിത്സ തേടി എത്തി ഡോ. കൃഷ്ണകുമാറിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത കുന്നന്താനം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ പ്രസീദ് .പി (26) കുന്നന്താനം വള്ളമല കുളങ്ങര കൊച്ചു മുറിയിൽ ജേക്കബ് കെ.വി (25) ഡോക്ടറുടെ പരാതിയെ തുടർന്ന് കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു.ചികിത്സ വൈകിപ്പിച്ചെന്ന കാരണത്താൽ ഡോക്ടറെ ഇവർ മർദ്ദിക്കുകയായിരുന്നു.