പത്തനംതിട്ട : ഗവ. വി.എച്ച്.എസ്.എസ് പത്തനംതിട്ടയിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. ഏഴു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ പത്തനംതിട്ട റിംഗ് റോഡ് പ്ലാസ്റ്റിക് മുക്തമാക്കൽ, ലഹരി വിരുദ്ധ ഘോഷയാത്ര, സമൂഹ പ്രതിജ്ഞ, കൊവിഡ് അനന്തര ആയുർവേദ ക്ലിനിക്ക്, ലിംഗ സമത്വ തെരുവ് നാടകം, പൊലീസ് സ്‌റ്റേഷൻ സന്ദർശനം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.