 
തിരുവല്ല: ബാറിലെ പ്രമുഖ അഭിഭാഷകനും കേരള ബാർ കൗൺസിൽ അംഗവും ഹോണററി സെക്രട്ടറിയും ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റും, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കവിയൂർ പകലോമറ്റം പള്ളി വടക്കേതിൽ ചിറത്തലയ്ക്കൽ (മഠത്തിൽ വീട്ടിൽ) അഡ്വ. ചെറിയാൻ വർഗീസ് (67) നിര്യാതനായി. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്, കവിയൂർ സ്ലീബാ പള്ളി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് കവിയൂർ ശ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സാറാമ്മ ചെറിയാൻ, മനയ്ക്കച്ചിറ കിഴവറ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ : റീന അന്ന ചെറിയാൻ (ന്യൂസിലാന്റ് ), പരേതനായ അഡ്വ. റെഞ്ചി ജോർജ് ചെറിയാൻ, മരുമക്കൾ : തോമസ് വർഗീസ് (ന്യൂസിലൻഡ്) , പേരിശേശേരിൽ അരിയന്നൂർ കുഴിയിൽ, അഡ്വ. ഷിജി മോൾ എം. മാത്യു മുണ്ടനിൽക്കുന്നതിൽ തെള്ളിയൂർ.