പന്തളം:മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ എം എഡിന് രണ്ടാം റാങ്ക് ലഭിച്ച കുളനട സ്വദേശിനി രേഷ്മ ഷാജുവിനെ ഡി.വൈ എഫ്.ഐ കുളനട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.ഡി.വൈ.എഫ് .ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച് .ശ്രീഹരി ഉപഹാരം നൽകി . കെ പി ഹരികുമാർ, എ.എസ് അനൂപ്,എ.പി അഖിൽ, പി.ടി. സുജിത്ത് എന്നിവർ സംസാരിച്ചു.