പന്തളം:കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച അന്നദാന മണ്ഡപം, വഴിപാടായി സമർപ്പിച്ച മല്ലേലിൽ ആർ. ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് കെ .എസ് .സദാശിവൻ പിള്ള അദ്ധ്യക്ഷനായിരുന്നു. സപ്താഹയജ്ഞാചാര്യൻ പവുമ്പ രാധാകൃഷ്ണൻ ,കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, പി.സുകുമാരപിള്ള, ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതാ ദേവി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.ആർ .സനൽകുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ അംഗം കെ.പി. പ്രഭ, ക്ഷേത്രയോഗം മുൻ പ്രസിഡന്റ് വി.എൻ വാസുദേവൻപിള്ള ,പന്തളം മഹാദേവ ക്ഷേത്ര യോഗം പ്രസിഡന്റ് എം ,ജി ,ബിജു കുമാർ, . ക്ഷേത്ര യോഗം സെക്രട്ടറി കെ. ജി, രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.