k-b-yasodharan
കെ.ബി യശോദരൻ

ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി.യിൽ നിന്നും വിരമിച്ച ജീവനക്കാരുടെ യോഗം കെ.റഷീദ് ഉദ്ഘാടനം ചെയ്തു.സി.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നും എത്തിയ എം.സി.കണ്ണപ്പൻ, കെ.ബി യശോദരൻ, പി.കെ.മജീദ്,എ.ജി.ഡേവിഡ്, ഖദീജ, പ്രേമ, അശോകൻ, ചിന്നമ്മ, ഗോമതി അമ്മ, ഗോവിന്ദൻ കുട്ടി,സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ബി യശോദരൻ പ്രസിഡന്റ് ആലപ്പുഴ ജില്ല,പി.സദാശിവൻ ജനറൽ സെക്രട്ടറി മലപ്പുറം ജില്ല,സി.കെ.രാജപ്പൻ ഖജാൻജി എറണാകുളം എന്നിവരേയും പതിനൊന്നംഗ സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.വിരമിച്ച ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകുവാനും യോഗം ഭാരവാഹികളെ ചുമതല പ്പെടുത്തി.