പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കിഴക്കൻ മേഖലാ ശാഖാ ഭാരവാഹികളുടെ നേതൃത്വസംഗമം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തി. യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ സംഘടനാസന്ദേശം നൽകി. ആഞ്ഞിലിത്താനം ശാഖായോഗം സെക്രട്ടറി കെ. ശശിധരൻ സ്വാഗതം പറഞ്ഞു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് തങ്കപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു മേത്താനം, രാജേഷ് കുമാർ ആർ., സരസൻ റ്റി. ജെ., അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ. എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
2022 ഏപ്രിൽ 13 മുതൽ 17 വരെ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നടത്തുവാൻ യോഗം തീരുമാനിച്ചു. 48 ശാഖകളിലെ അംഗങ്ങൾക്കായുള്ള കലണ്ടറിന്റെ പ്രകാശനകർമ്മവും നടന്നു. മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ആദ്യ സംഭാവന ആഞ്ഞിലിത്താനം ശാഖാംഗം വാസുദേവൻ പരുത്തിക്കാട്ടിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിലിന് നൽകി. ഐ.എ.എസ്. കോച്ചിംഗ് പരീക്ഷയിൽ വിജയിച്ച 784ാം നമ്പർ ആഞ്ഞിലിത്താനം ശാഖാംഗമായ ആര്യ ഓമനക്കുട്ടനെ തിരുവല്ല യൂണിയൻ ആദരിച്ചു. പടിഞ്ഞാറൻ മേഖല ശാഖാ ഭാരവാഹികളുടെ നേതൃത്വയോഗം ഞായറാഴ്ച 2 മണിക്ക് പെരിങ്ങര 594 ാം നമ്പർ ഗുരുവാണീശ്വരം ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും.