 
അടൂർ: റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസിൽ പെരുംതോയിക്കൽ താന്നിവിള വീട്ടിൽ കണ്ണൻ ( മിഥുൻ രാജേഷ്-20) നെ ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ രണ്ടാം പ്രതിയാണ്. ഈ മാസം ഒന്നിന് കല്ലേറ്റ് ആണ് കേസിനാസ്പദമായ സംഭവം. യുവതി കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതികൾ തടഞ്ഞുനിറുത്തി, മാസ്‌ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. സ്ഥലത്തെത്തിയ യുവതിയുടെ സഹോദരനെ ഉപദ്രവിച്ച ശേഷം ഇവിടെ നിന്ന് കടക്കുകയായിരുന്നു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.