പത്തനംതിട്ട:മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കൽ ഭദ്രാസനം നേതൃത്വത്തിലുള്ള 54-ാമത് നിലയ്ക്കൽ ഓർത്തഡോക്‌സ് കൺവെൻഷൻ നാളെ മുതൽ 9 വരെ ഇട്ടിയപ്പാറ മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 6.45ന് കൺവെൻഷൻ ഭദ്രസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.ഫാ.ജോജി കെ.ജോജി, ഫാ.സ്‌പെൻസർ കോശി, ഫാ ടൈറ്റസ് ജോൺ, റവ.ഡീക്കൻ സ്റ്റെഫിൻ ജേക്കബ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന ശ്രുശ്രൂഷ നടത്തും. സമാപനദിവസം രാവിലെ 8ന്‌ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 9.30ന് ഡോ.ടിജു തോമസ് സമാപന സന്ദേശം നൽകും.വൈകിട്ട് 3ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സ്വീകരണം നൽകും.സ്വീകരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.റവ.ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, ഫാ.ഇടിക്കുള എ ചാണ്ടി.ആന്റോ ആന്റണി എം.പി.പ്രമോദ് നാരായണൻ എം.എൽ എ,ഫാ.എം.ഒ. ജോൺ, അഡ്വ.ബിജു ഉമ്മൻ എന്നിവർ സംസരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ.ഇടിക്കുള എം.ചാണ്ടി, പ്രൊഫ.പി.എ.ഉമ്മൻ, ഡോ. റോബിൻ മാത്യു എന്നിവർ പങ്കെടുത്തു.