കൊടുമൺ : ലൈബ്രറി കൗൺസിൽ കൊടുമൺ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കൊടുമൺ ഗീതാഞ്ജലി ഗ്രന്ഥശാലാങ്കണത്തിൽ പഞ്ചായത്തിലെ 14 ഗ്രന്ഥശാല പ്രതിനിധികളും ജനപ്രതിനിധികളും ബഹുജനങ്ങളും പങ്കെടുത്ത് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികൾക്കെതിരെ ബോധ വൽക്കരണ സെമിനാർ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. അടൂർ താലൂക്ക് വിമുക്തി കൺവീനർ ഹരിഹരനുണ്ണി വിഷയം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ബി.സതികുമാരി, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം പ്രമോദ്, ഗ്രന്ഥശാല പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എൻ.ആർ.പ്രസാദ് അദ്ധ്യക്ഷനായി.പഞ്ചായത്ത് സമിതി കൺവീനർ കെ.സുഭാഷ്, ഗീതാഞ്ജലി ഗ്രന്ഥശാല സെക്രട്ടറി ആർ.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.