
റാന്നി : സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസെടുത്തു. കുട്ടികളിലെ മാനസിക സംഘർഷങ്ങളെപ്പറ്റിയും ലക്ഷ്യ ബോധമുള്ള തലമുറയായി വളർന്നുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ക്ലാസ് എടുത്തത്. വാർഡംഗം സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം കോർഡിനേറ്റർ ടിസ്‌മോൻ ജോസഫ് ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ.രാജീവ്, പ്രഥമാദ്ധ്യാപിക കെ.പി.അജിത,സ്‌കൂൾ കൗൺസിലർ രജനി സുദീപ്, ബിനീഷ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.