പ്രമാടം : പ്രമാടം പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷം വരെയുള്ള കെട്ടിടങ്ങളുടെ ഊർജ്ജിത നികുതി സമാഹരണ യജ്ഞം ഇന്ന് മുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ പൂവൻപാറ, ഇളപ്പുപാറ അംഗൺവാടികളിൽ നികുതി സ്വീകരണം ഉണ്ടായിരിക്കും.