 
പത്തനംതിട്ട: ജില്ലയിലെ ഹയർ സെക്കൻഡറി ഹിന്ദി അദ്ധ്യാപകരുടെ സന്നദ്ധ പ്രവർത്തനമായ ഹിന്ദി അദ്ധ്യാപക മൈത്രി ഏർപ്പെടുത്തിയ ബീസ് ഡോളർ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയും ഇപ്പോൾ വിദഗ്ധ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതുമായ കുട്ടിക്കാണ് ബീസ് ഡോളറിന്റെ ആദ്യ സഹായം ലഭ്യമാക്കിയത്.ബീസ് ഡോളറിന് വേണ്ടി സജയൻ ഓമല്ലൂർ, രഞ്ജിനി എന്നിവർ ചേർന്ന് ധനസഹായം സ്‌കൂൾ പ്രിൻസിപ്പൽ രേഖ.എം.ആറിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി ബിന്ദു കെ.സി, അനിതാ കുമാരി സി, സത്യജിത് കെ.വൈ, പ്രീതീ കെ പ്രസാദ്, ലളിത.പി, അജയകുമാരി എസ്, ഹിന്ദി അദ്ധ്യാപകരായ ഷീബാ ഉമ്മൻ, കെ.കെ സലേഖ,റാണി കോശി, ചാന്ദ്‌നി എന്നിവർ പങ്കെടുത്തു.