പ്രമാടം : പഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷൻ ക്യാമ്പുകൾ ഇന്ന് മുതൽ 15 വരെ വിവിധ വാർഡുകളിൽ നടത്തും. ഇന്ന് കൊല്ലൻപടി ജംഗ്ഷൻ, 77ാം അങ്കണവാടി പൂവൻപാറ, 65ാം അങ്കണവാടി ഇളപ്പുപാറ. നാളെ വികോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷൻ, വകയാർ ലൈബ്രറി. 7ന് വികോട്ടയം ജംഗ്ഷൻ, 66-ാം അങ്കണവാടി ഇളപ്പുപാറ, 69-ാം അങ്കണവാടി കൈതക്കര. 10ന് വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പൂങ്കാവ് ജംഗ്ഷൻ, വലഞ്ചുഴി വഞ്ചിപ്പടി. 11ന് നേതാജി എച്ച്.എസ് ജംഗ്ഷൻ, പുളിമുക്ക് ജംഗ്ഷൻ, വട്ടക്കാവ് കുരിശുംമൂട്, 12 ന് കൊലപ്പാറ പ്ലാക്കൽ, ഇളകൊള്ളൂർ അമ്പലംജംഗ്ഷൻ, ജി.എൽ.പി.എസ് പ്രമാടം.13ന് വട്ടകുളഞ്ഞി ജംഗ്ഷൻ, തെങ്ങുംകാവ് ജംഗ്ഷൻ, പ്രമാടം ക്ഷേത്രം ജംഗ്ഷൻ. 14ന് കരിങ്കുടുക്ക പാണൻപടി, മറൂർ ആൽ ജംഗ്ഷൻ, 67-ാം അങ്കണവാടി കൈതക്കര. 15-ാം എസ്.എൻ.ഡി.പി സ്‌കൂൾ ജംഗ്ഷൻ വി - കോട്ടയം, ഇളകൊള്ളൂർ പള്ളിപ്പടി ജംഗ്ഷൻ. നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04682242215.