പന്തളം:തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി ക്രിസ്മസ് ക്യാമ്പ് നടത്തി. അടൂർ ഡിവൈ.എസ്.പി ആർ . ബിനു പതാക ഉയർത്തി . നാർക്കോട്ടിക് ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാർ, സരേഷ് കുമാർ , പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ , ബി.എഡ് കോളേജ് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ്, ഡോ.ശശി .പി , സുനിൽ കുമാർ , രാജീവ് എന്നിവർ ക്ളാസെടുത്തു. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി നിശാന്തിനി ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക് ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാർ, സരേഷ് കുമാർ , പന്തളം സി.ഐ. എസ്. ശ്രീകുമാർ ,നഗരസഭ കൗൺസിലർ വിജയകുമാർ , പി.റ്റി.എ പ്രസിഡന്റ് പ്രമോദ് കുമാർ, പ്രിൻസിപ്പൽ ഡോ.എൽ.മായ, മുൻ പ്രിൻസിപ്പൽ ഡോ. സാബുജി വറുഗീസ് , സി.പി. ഒ മാരായ ഗീത .സി.ആർ, മോത്തിമോൾ, സീനിയർ അദ്ധ്യാപകനായ സുനിൽ കുമാർ ,മോഹനൻ ,എന്നിവർ സംസാരിച്ചു .