പത്തനംതിട്ട : വകയാർ വളളിക്കോട് റോഡിൽ വി കോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള ഗതാഗതത്തിന് ഇന്നു മുതൽ താൽകാലികമായി നിയന്ത്രണം ഏർപ്പെടുത്തി. വകയാർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ വി കോട്ടയം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വി കോട്ടയം മല്ലശേരി റോഡിൽ കൂടിയും വളളിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അന്തിചന്തയിൽ നിന്നു തിരിഞ്ഞ് കുരിശുംമൂട് വികോട്ടയം റോഡിൽ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.