പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബിൽ പ്രമേഹരോഗികളുടെ മൂന്ന് മാസത്തെ ഷുഗർ ലെവൽ പരിശോധിക്കുന്ന ഉപകരണം സ്ഥാപിച്ചു. പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിദ്യാധരപ്പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ.ശ്യാം പ്രസാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.