volly

പത്തനംതിട്ട : ജില്ലാസ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 11,12 തീയതികളിൽ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും 20, 21 തീയതികളിൽ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പും 24, 25 തീയതികളിൽ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല ജൂനിയർ, യൂത്ത്, സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംസ്ഥാനചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കായിക താരങ്ങൾക്ക് ഗ്രേസ് മാർക്കും മറ്റുആനുകൂല്യങ്ങളും ലഭിക്കും.
2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിലും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് യൂത്ത് സീനിയർ ചാമ്പ്യൻഷിപ്പിലും സീനിയർ ഓപ്പൺ കാറ്റഗറിയിലും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ, സ്‌കൂളുകൾ, മറ്റ് ടീമുകൾ എന്നിവ ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ ഇ മെയിലിൽ (pathanamthittadsc@gmail.com ) 10ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു. മത്സരാർത്ഥികൾ വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം.

ഫോൺ : 99 61 18 60 39.