ഓമല്ലൂർ : ചക്കുളത്തുകാവ് ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും പൊങ്കാലയും സപ്താഹ ജ്ഞാന മഹായജ്ഞവും നാളെ തുടങ്ങി 13 ന് സമാപിക്കും. നാളെ വൈകിട്ട് 5 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് കേശവപുരം അദ്ധ്യക്ഷത വഹിക്കും. മെമ്പർ മനോജ് ചരളേൽ മുഖ്യ പ്രഭാഷണം നടത്തും. യജ്ഞാചാര്യൻ മഹി പി. ആചാരി തുറവൂർ, യജ്ഞപൗരാണിക റിനീ അനിൽകുമാർ, യജ്ഞഹോതാവ് സുധീഷ് പോറ്റി എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകും. 12ന് വൈകിട്ട് 5 മുതൽ കളമെഴുത്തും പാട്ടും. 13ന് രാവിലെ 8 ന് പൊങ്കാല സമർപ്പണം . തൃക്കാർത്തിക പൊങ്കാലയുടെ ഭദ്രദീപം