അടൂർ : കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. ശശിധരൻപിള്ള അദ്ധ്യക്ഷതഹിച്ചു. സംഘടനാറിപ്പോർട്ട് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജെ. വർഗീസ് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി കെ.ആർ.കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ രാജുതോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ദിനേശൻ, പഴകുളം ശിവദാസൻ, എം.ബിജു, ബിനു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.