 
അടൂർ : പതിനാലാം മൈലിൽ ലൈഫ് ലൈൻ ആശുപത്രിക്ക് സമീപത്തായി കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കെ.പി റോഡ് തകർന്നു. റോഡരികിലെ പൈപ്പ് പൊട്ടിയപ്പോൾ വെളളം ഒഴുകിയതിന്റെ ശക്തിയിലാണ് റോഡിന്റെ മദ്ധ്യഭാഗം ഇളകാൻ കാരണം. റോഡിന്റെ കുറച്ചു ഭാഗത്തെ ടാർ ഇളകിയും ഉയർന്നും നിൽക്കുകയാണ്. റോഡ് തകർന്നതോടെ റോഡിൽ ഏറെനേരം ഗതാഗത തടസം ഉണ്ടായി. റോഡ് തകർന്ന ഭാഗത്തിനു സമീപമുണ്ടായിരുന്ന ഹൈവെ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തു. ഏറെ നേരം പൈപ്പുപൊട്ടിയിടത്തുകൂടി ശക്തമായ വെള്ളമൊഴുക്കുണ്ടായി.പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്.