റാന്നി: കിഴക്കൻ മലയോര ദേശമായ റാന്നിയിൽ കുടിവെള്ളത്തിന് ക്ഷാമം. കനത്ത മഴയും വെള്ളപ്പൊക്കം കഴിഞ്ഞു രണ്ടു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കിണറുകളും ഓലികളും പുഴകളും വറ്റിവരണ്ടു തുടങ്ങി. ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നതാവട്ടെ വണ്ടികളിലും മറ്റും സ്വകാര്യ വ്യക്തികൾ നടത്തി വരുന്ന കുടിവെള്ള പദ്ധതികളെയും. പലപ്പോഴും 700 മുതൽ 1000 രൂപവരെ മുടക്കി വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് പലരും. കൊവിഡ്- ഒമിക്രോണും, വർദ്ധിച്ചുവരുന്ന വിലക്കയവും കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങളുടെ മുമ്പിലേക്ക് തോരാത്ത മഴ വിതച്ച ദുരിതത്തിന് പിന്നാലെയാണ് ഇപ്പോൾ കുടിവെള്ള ക്ഷാമവും എത്തിയിരിക്കുന്നത്. വേനൽ കടുത്തതോടെ പുല്ലു ഉൾപ്പെടെയുള്ളവ ഉണങ്ങി തുടങ്ങിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരിക്കുകയാണ്. ഇതിന്റെ ഒപ്പമാണ് രൂക്ഷമായ കുടിവെള്ള ക്ഷാമവും.
ആശങ്കയിൽ പ്രദേശവാസികൾ
വീട്ടാവശ്യങ്ങൾക്കും കൃഷിക്കും വരെ വിലകൊടുത്തു വെള്ളമെത്തിക്കണ്ട അവസ്ഥയിലാണ് പലരും. വെള്ളപ്പൊക്കത്തിൽ മണ്ണും മറ്റും അടിഞ്ഞു മിക്ക ജലവിതരണ പദ്ധതികളും അവതാളത്തിലാണ്. പലതും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല. പ്രളയത്തിന് ശേഷം രൂക്ഷമായ വരൾച്ച വരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ആശങ്കലായിരിക്കുകയാണ് മലയോരം.
...................
500- 700 ലിറ്റർ വെള്ളം വാങ്ങിയാൽ മൂന്നു ദിവസത്തേക്ക് തികയില്ല. ദിവസവും വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. വിളിച്ചു പറഞ്ഞാലും ചിലപ്പൊൾ വെള്ളം എത്തിക്കാൻ താമസിക്കാറുണ്ട്. ആവശ്യക്കാർ കൂടിയതാണ് താമസിക്കാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്.
സുരേന്ദ്രൻ
പ്രദേശവാസി
500 ലിറ്ററിന് 250 മുതൽ