sndp-cgnr
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ഭാരവാഹി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : സേവനപദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ മറ്റെല്ലായൂണിയനുകൾക്കും മാതൃകയായ പ്രവർത്തനമാണ് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്നതെന്ന് യൂണിയൻ മുൻചെയർമാനും രാജക്കാട് യൂണിയൻ പ്രസിഡന്റുമായ എം.ബി.ശ്രീകുമാർ പറഞ്ഞു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായി അനിൽ അമ്പാടിയും വൈസ് ചെയർമാനായി രാഖേഷ് കോഴഞ്ചേരിയും ചുമതലയേറ്റശേഷം നടന്ന ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 14 മാസത്തിനുളളിൽ വെളളാപ്പളളി നടേശൻ കാരുണ്യ പദ്ധതി ഉൾപ്പടെ 25ലക്ഷം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് യൂണിയൻ നടപ്പാക്കിയത്. സമാനതകളില്ലാത്ത ഈ പ്രവർത്തനം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.ഏ.വി.ആനന്ദരാജ്, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പളളി, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, മാന്നാർ യൂണിയൻ ചെയർമാൻ ഡോ.വിജയകുമാർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി ജി. ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്, മാന്നാർ യൂണിയൻ കൺവീനർ ജയലാൽ പടീത്തറ എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഭാരവാഹികളും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർസേനാ ഭാരവാഹികളും പങ്കെടുത്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി നന്ദിയും പറഞ്ഞു.