തിരുവല്ല: പരുമല ദേവസ്വംബോർഡ് പമ്പാകോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്‌നൗ) ബിരുദ,ബിരുദാനന്തര ബിരുദ ഡിപ്ലോമ, സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഇംഗ്ലീഷ്,ഹിന്ദി, ഫിലോസഫി,പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്, കൊമേഴ്സ്,സോഷ്യൽ വർക്ക്, എം.എ ഹിസ്റ്ററി, പി.ജി.ഡി.സി.ടി, പി.ജി.ഡി.ഐ.ബി.ഒ തുടങ്ങി വിവിധ വിഷയങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ :https://ignouadmission.samarth edu.in/എന്ന ലിങ്ക് വഴി സമർപ്പിക്കാം. ഓഫ്‌ലൈൻ അപേക്ഷ ഫോം ഇഗ്‌നൗ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് നിശ്ചിത തുകയിലുള്ള ഫീസ് ഡി.ഡി എടുത്ത് അപേക്ഷയോടൊപ്പം റീജണൽ സെന്ററിൽ ലോ ദേവസ്വം ബോർഡ് കോളേജിലെ സ്റ്റഡീ സെന്ററിലോ സമർപ്പിക്കാം.ർഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 എസ്.സി എസ്ടി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.വിശദ വിവരങ്ങൾക്ക് ഫോൺ: 6282565563, 9656028943.